കരിയറിൽ ആദ്യമായി തുടർച്ചയായ രണ്ട് ഫൈനലുകൾ റൊണാൾഡോക്ക് പരാജയം

- Advertisement -

ഇന്നലെ കോപ ഇറ്റാലിയ ഫൈനലിൽ പരാജയപ്പെട്ടത് റൊണാൾഡോയുടെ കരിയറിൽ പതിവില്ലാത്ത ഒരു കാര്യമായി. തുടർച്ചയായ രണ്ട് ഫൈനലുകളിൽ ആണ് റൊണാൾഡോ പരാജയപ്പെട്ടിരിക്കുന്നത്. ഇങ്ങനെ ഒരു കാര്യം നടക്കുന്നത് ഇത് ആദ്യമായാണ്. ഇന്നലെ നടന്ന കോപ ഇറ്റാലിയ ഫൈനൽ കൂടാതെ കഴിഞ്ഞ ഡിസംബറിൽ ലാസിയോയോട് സൂപ്പർ കോപ ഫൈനലിലും റൊണാൾഡോയും യുവന്റസും പരാജയപ്പെട്ടിരുന്നു.

ഇന്നലെ നാപോളിക്ക് എതിരെ പെനാൾട്ടിയിൽ ആയിരുന്നു യുവന്റസിന്റെ പരാജയം. റൊണാൾഡോ പെനാൾട്ടി എടുക്കും മുമ്പ് തന്നെ മത്സരം അവസാനിച്ചിരുന്നു. യുവന്റസിൽ ഗോളടിച്ചു കൂട്ടാൻ ആയെങ്കിലും കിരീടത്തിന്റെ കാര്യത്തിൽ റൊണാൾഡോ നിരാശയിലായിരിക്കും. ആകെ രണ്ട് കിരീടങ്ങൾ മാത്രമെ ഇതുവരെ യുവന്റസിൽ റൊണാൾഡോക്ക് സ്വന്തമാക്കാൻ ആയിട്ടുള്ളൂ. കഴിഞ്ഞ സീസണിലും കോപ ഇറ്റാലിയ കിരീടം യുവന്റസിന് നഷ്ടമായിരുന്നു.

Advertisement