182 മത്സരങ്ങളിൽ 100 ക്ലീൻഷീറ്റ്, റെക്കോർഡ് ഇട്ട് ഒബ്ലക്

- Advertisement -

ലാലിഗയിൽ ക്ലീൻ ഷീറ്റുകളുടെ കാര്യത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് ഗോൾ കീപ്പർ ഒബ്ലക് റെക്കോർഡ് ഇട്ടിരിക്കുകയാണ്. ഏറ്റവും വേഗത്തിൽ 100 ക്ലീൻ ഷീറ്റ് എന്ന റെക്കോർഡ് ആണ് ഒബ്ലക് കുറിച്ചത്. ഇന്നലെ ഒസാസുനെയ്ക്ക് എതിരെ 5-0ന്റെ വിജയം അത്ലറ്റിക്കോ മാഡ്രിഡ് കുറിച്ചിരുന്നു. ഈ ക്ലീൻ ഷീറ്റോടെയാണ് ഒബ്ലക് ലാലിഗയിൽ 100 ക്ലീൻഷീറ്റിൽ എത്തിയത്. വെറും 182 ലീഗ് മത്സരങ്ങളിൽ നിന്നാണ് ഈ റെക്കോർഡ്.

222 മത്സരങ്ങളിൽ 100 ക്ലീൻഷീറ്റിൽ എത്തിയ പെപെ റൈനയുടെ റെക്കോർഡ് ആണ് ഒബ്ലക് മറികടന്ന. സ്പാനിഷ് താരമല്ലാത്ത ഒരു ഗോൾ കീപ്പർ ഇതാദ്യമായാണ് ലാലിഗയിൽ 100 ക്ലീൻ ഷീറ്റിൽ എത്തുന്നത്. 182 ലാലിഗ മത്സരങ്ങളിൽ നിന്ന് ആകെ 116 ഗോളുകൾ മാത്രമെ ഒബ്ലക് ഇതുവരെ വഴങ്ങിയിട്ടുള്ളൂ.

Advertisement