ഗോൾ ദാരിദ്ര്യം മാറി, വൻ വിജയവുമായി അത്ലറ്റിക്കോ മാഡ്രിഡ്

- Advertisement -

സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡിന് പതിവില്ലാത്ത കാര്യമാണ് ഇന്നലെ നടന്ന. ഗോളടിക്കാത്തതിന് ഒരുപാട് വിമർശനങ്ങൾ കേട്ടിരുന്ന അത്ലറ്റിക്കോ മാഡ്രിഡ് ഇന്നലെ അടിച്ചു കൂട്ടിയത് അഞ്ചു ഗോളുകളാണ്. ഒസാസുനയെ നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയം ആണ് സ്വന്തമാക്കിയത്. യുവതാരം ഫെലിക്സിന്റെ ഇരട്ട ഗോളുകളാണ് ജയത്തിന് ബലമായത്.

മത്സരത്തിന്റെ 27ആം മിനുട്ടിലും 55ആം മിനുട്ടിലും ആയിരുന്നു ഫെലിക്സിന്റെ ഗോളുകൾ. യൊറെന്റെ, മൊറാട്ട, കരാസ്കോ എന്നിവരും ഗോളുകളുമായി തിളങ്ങി. ഇന്നലെ ക്ലീൻ ഷീറ്റ് നേടിയതോടെ അത്ലറ്റിക്കോ മാഡ്രിഡ് ഗോൾ കീപ്പർ ഒബ്ലക് ലാലിഗയിൽ 100 ക്ലീൻഷീറ്റ് പൂർത്തിയാക്കി. ഈ വിജയം അത്ലറ്റിക്കോ മാഡ്രിഡിനെ തിരികെ ആദ്യ നാലിൽ എത്തിച്ചു. 29 മത്സരങ്ങളിൽ 49 പോയന്റുമായി ലീഗിൽ നാലാമത് നിൽകുകയാണ് അത്ലറ്റിക്കോ ഇപ്പോൾ.

Advertisement