ഇറ്റലിയിൽ ഇന്ന് ഇന്റർ മിലാൻ യുവന്റസ് പോരാട്ടം

Images (15)

ഇറ്റലിയിൽ ഇന്ന് ഒരു വലിയ പോരാട്ടം തന്നെയാണ് നടക്കുന്നത്. ഇറ്റാലിയൻ കപ്പ് സെനി ഫൈനലിന്റെ ആദ്യ പാദത്തിൽ യുവന്റസും ഇന്റർ മിലാനും നേർക്കുനേർ വരും. ഇന്ററിന്റെ ഹോം ഗ്രൗണ്ടായ സാൻ സിറോയിൽ വെച്ചാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മാസം നടന്ന സീരി എ മത്സരത്തിൽ യുവന്റസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിക്കാൻ ഇന്റർ മിലാന് ആയിരുന്നു. ആ ആത്മവിശ്വാസത്തിലാകും ഇന്റർ മിലാൻ ഇറങ്ങുന്നത്.

എന്നാൽ ഇന്ന് ഇന്റർ മിലാൻ നിരയിൽ രണ്ടു പ്രധാന താരങ്ങൾ ഇല്ല. സ്ട്രൈക്കർ ലുകാകുവും ഫുൾബാക്ക് അച്റഫ് ഹകിമിയും സസ്പെൻഷൻ കാരണം പുറത്താണ്‌. പരിക്ക് കാരണം യുവന്റസ് നിരയിൽ റാംസിയും ഇന്നില്ല. ഇന്റർ മിലാനോട് പരാജയപ്പെട്ടതിനു ശേഷം എല്ലാ മത്സരങ്ങളും ഏകപക്ഷീയമായി ജയിക്കാൻ യുവന്റസിനായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്റർ മിലാന് കാര്യങ്ങൾ ഒട്ടും എളുപ്പമാകില്ല. ഇന്ന് രാത്രി 1.15നാണ് മത്സരം നടക്കുന്നത്‌.

Previous articleഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം മാറ്റുവാന്‍ തീരുമാനം
Next articleഅൻസു ഫതി തിരികെയെത്താൻ വൈകും