അൻസു ഫതി തിരികെയെത്താൻ വൈകും

20210202 165443
- Advertisement -

അൻസു ഫതി തിരികെ ഫുട്ബോൾ കളത്തിൽ എത്താൻ വൈകും. ചാമ്പ്യൻസ് ലീഗ് പ്രീക്വർട്ടറിന് മുമ്പ് താരത്തെ തിരികെയെത്തിക്കാൻ ആയിരുന്നു ബാഴ്സലോണ ശ്രമിച്ചിരുന്നത്. എന്നാൽ അത് സാധ്യമാകില്ല. താരത്തിന്റെ മുട്ടിന് വേദന അനുഭവപ്പെടുന്നതിനാൽ ഇപ്പോഴും പരിശീലനം പുനരാരംഭിക്കാൻ അൻസു ഫതിക്ക് ആകുന്നില്ല. തിരിച്ചുവരുന്നത് വൈകുന്നതിൽ താരവും നിരാശയിലാണ് എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു.

ഇപ്പോൾ മാർച്ച് അവസാനം വരെ താരം പുറത്ത് നിക്കേണ്ടി വരും എന്നാണ് കരുതപ്പെടുന്നത്. സീസൺ തുടക്കത്തിൽ റയൽ ബെറ്റിസിനെതിരായ മത്സരത്തിനിടയിൽ ആയിരുന്നു അൻസു ഫതിക്ക് പരിക്കേറ്റത്. ടീനേജ് താരത്തിന് ഈ സീസൺ ഗംഭീരമായായ് തുടങ്ങാൻ ആയിരുന്നു. ഇതുവരെ അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റും അൻസു നേടിയിരുന്നു.

Advertisement