കോപ്പ ഇറ്റാലിയ : മിലാൻ ലാസിയോ പോരാട്ടം സമനിലയിൽ

കോപ്പ ഇറ്റാലിയ സെമി ഫൈനലിലെ മിലാൻ – ലാസിയോ പോരാട്ടം ആദ്യ പാദം സമനിലയിൽ. ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ലാസിയോ മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും ഗോളടിക്കാനായിരുന്നില്ല. 2017, സെപ്റ്റംബറിന് ശേഷം ലാസിയോക്ക് മിലാൻ പരാജയപ്പെടുത്താൻ ആയിരുന്നില്ല. അതിനു ശേഷം ഒരു പരാജയവും നാല് സമനിലയുമാണ് മത്സര ഫലങ്ങൾ.

മിലാനെതിരെ ജയിക്കാനുള്ള സുവാരണാവസരമായിരുന്നു ഇമ്മൊബിളിലൂടെ ലാസിയോക്ക് ലഭിച്ചത്. എന്നാൽ ഡോന്നരുമായെ കടന്നു മിലാന്റെ വല ചലിപ്പിക്കാൻ ഇമ്മൊബിലിനായില്ല. പാട്രിക്ക്- പക്വെറ്റ- പിയറ്റെക്ക്, മിലാന്റെ അറ്റാക്കിങ് ത്രയത്തിനും ലാസിയോക്കെതിരെ കാര്യമായൊന്നും ചെയ്യാനായില്ല. അറ്റലാന്റ- ഫിയോറെന്റീന പോരാട്ടമാണ് രണ്ടാം സെമിയിൽ നടക്കുക. ഏപ്രിലിലാണ് കോപ്പ ഇറ്റാലിയ സിമിയുടെ രണ്ടാം പാദ മത്സരം നടക്കുക.