ബാഴ്സക്ക് പിന്നാലെ കോപ ഡെൽ റേയിൽ റയലിന്റെയും കഥ കഴിച്ച് അത്ലറ്റിക് ബിൽബാവോ

Newsroom

Picsart 22 02 04 09 29 26 644
Download the Fanport app now!
Appstore Badge
Google Play Badge 1

കോപ ഡെൽ റേയിൽ റയൽ മാഡ്രിഡിനെയും അത്ലറ്റിക് ബിൽബാവോ പുറത്താക്കി. കഴിഞ്ഞ റൗണ്ടിൽ ബാഴ്സലോണയെ തോൽപ്പിച്ച അത്ലറ്റിക് ക്ലബ് ഇന്നലെ നടന്ന ക്വാർട്ടറിൽ റയൽ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഉടനീളം റയൽ മാഡ്രിഡിനെ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്ന് തടഞ്ഞ അത്ലറ്റിക് ബിൽബാവോ കളിയുടെ അവസാന നിമിഷം വിജയ ഗോൾ നേടുക ആയിരുന്നു.
20220204 092027

കളിയുടെ 89ആം മിനുട്ടിൽ അലക്സ് ബെറഗ്വുർ ആണ് അത്ലറ്റിക് ക്ലബിന്റെ വിജയ ഗോൾ നേടിയത്. ഇതോടെ ഇവർ സെമി ഫൈനലിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ അത്ലറ്റിക് ക്ലബ് 3-2 എന്ന സ്കോറിനായിരുന്നു ബാഴ്സലോണയെ പരാജയപ്പെടുത്തിയത്. അത്ലറ്റിക് ബിൽബാവോ, റയൽ ബെറ്റിസ്, വലൻസിയ, റയോ വല്ലെകാനോ എന്നിവർ ആണ് കോപ ഡെൽ റേ സെമി ഫൈനലിൽ എത്തിയത്.