സ്റ്റീവ് ബ്രൂസ് വെസ്റ്റ് ബ്രോം പരിശീലകനായി ചുമതലയേറ്റു

മുൻ ന്യൂകാസിൽ പരിശീലകൻ സ്റ്റീവ് ബ്രൂസിനെ വെസ്റ്റ് ബ്രോംവിച്ച് ആൽബിയോൺ പുതിയ പരിശീലകനായി നിയമിച്ചു. 18 മാസത്തെ കരാറിൽ ആണ് സ്റ്റീവ് ബ്രൂസിനെ വെസ്റ്റ് ബ്രോം അവരുടെ പുതിയ മാനേജരായി എത്തിച്ചത്. ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു വിജയം എന്ന മോശം പ്രകടനത്തോടെ പുറത്താക്കപ്പെട്ട വലേറിയൻ ഇസ്മായേലിന് പകരമാണ് ബ്രൂസ് എത്തുന്നത്‌.

മുമ്പ് ആസ്റ്റൺ വില്ല, ഹൾ സിറ്റി, സണ്ടർലാൻഡ്, ബർമിംഗ്ഹാം എന്നീ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള മാനേജർ ആണ് ബ്രൂസ്. സൗദി അറേബ്യ ന്യൂകാസിൽ ഏറ്റെടുത്തതോടെ ഒക്ടോബറിൽ അദ്ദേഹം ന്യൂകാസിൽ വിടുകയായിരുന്നു.