ഇരട്ട ഗോളുകളുമായി മെസ്സി, ബാഴ്സ കോപ്പ ഡെൽ റേ ക്വാർട്ടറിൽ

- Advertisement -

ഗോൾ മഴ പെയ്യിച്ച് വമ്പൻ ജയവുമായി ബാഴ്സലോണ കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ കടന്നു. എതിരില്ലാത്ത 5 ഗോളുകൾക്ക് ലഗാനെസിനെ പരാജയപ്പെടുത്തിയാണ് ബാഴ്സ ക്വാർട്ടറിൽ കടന്നത്. ഇരട്ട ഗോളുകൾ നേടിയ ലയണൽ മെസ്സി ഒരു ഗോളിന് വഴിയിരുക്കുകയും ചെയ്തു.

സ്ട്രോങ്ങ് ലൈനപ്പുമായി ഇറങ്ങിയ ബാഴ്സക്ക് നാല് മിനുട്ടിൽ ഗോളടി തുടങ്ങാൻ സാധിച്ചു. നാലാം മിനുട്ടിൽ അന്റോണിൻ ഗ്രീസ്മാനിലൂടെ ബാഴ്സ തുടങ്ങി. 27 ആം മിനുട്ടിൽ ക്ലെമന്റ് ലെഗ്ലെറ്റ് സ്കോർ ചെയ്തു. ആദ്യ പകുതി 2 ഗോൾ ലീഡ് പിടിച്ച ബാഴ്സ രണ്ടാം പകുതിയിൽ മുന്നടിച്ചു. ആദ്യം മെസ്സി 59ആം മിനുട്ടിൽ ഗോളടിച്ചാരംഭിച്ചു. പിന്നാലെ പകരക്കാരനായി എത്തിയ ആർതറും ഗോളടിച്ചു. 89 ആം മിനുട്ടിൽ മെസ്സി രണ്ടാം ഗോളിലൂടെ ജയം ഉറപ്പീച്ചു.

പുതിയ പരിശീലകൻ സെറ്റിയയന്റെ കീഴിൽ ആദ്യ പരാജയം ഏറ്റുവാങ്ങിയ ബാഴ്സ വമ്പൻ തിരിച്ച് വരവാണ് ഇന്ന് നടത്തിയത്. വലൻസിയ 2-0 നാണ് ബാഴ്സയെ പരാജയപ്പെടുത്തിയത്. ആ തോൽവിയിലൂടെ ലീഗിൽ റയലിന് മൂന്ന് പോയന്റ് പിന്നിലേക്ക് പോയി ബാഴ്സലോണ. ലാ ലീഗയിൽ ഇനി ലെവന്റെയാണ് ബാഴ്സയുടെ എതിരാളികൾ.

Advertisement