എമ്രെ ചാനെ യുവന്റസിൽ നിന്നും റാഞ്ചാൻ ബൊറുസിയ ഡോർട്ട്മുണ്ട്

- Advertisement -

എമ്രെ ചാനെ യുവന്റസിൽ നിന്നും റാഞ്ചാൻ ബൊറുസിയ ഡോർട്ട്മുണ്ട്. ചാനിന്റെ ജർമ്മനിയിലേക്കുള്ള തിരികെ വരവിനായി കളാമൊരുങ്ങുകയാണിപ്പോൾ. ജർമ്മനിക്ക് വേണ്ടി കോൺഫെഡറേഷൻ കപ്പ് നേടിയിട്ടുള്ള ചാൻ കളീയാരംഭിക്കുന്നത് ബയേൺ മ്യൂണിക്കിലൂടെയാണ്. പിന്നീട് ലെവർകൂസനിൽ തിളങ്ങിയ ചാൻ പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിൽ എത്തുകയായിരുന്നു. 2018 ലാണ് യുവന്റസിലേക്ക് ചാൻ കൂട് മാറുന്നത്.

റാംസിയും റബിയോയും എത്തിയതോടെ ചാന് യുവന്റസിൽ അവസരങ്ങൾ തീരെ ലഭിക്കാതെ ആയിട്ടുണ്ട്. നേരത്തെ ചാമ്പ്യൻസ് ലീഗ് സ്ക്വാഡിലും ചാനെ യുവന്റസ് ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ താരത്തിന് 35 മില്യണോളമാണ് യുവന്റസ് ആവശ്യപ്പെടുന്നത്. അതേ സമയം ലോണിൽ ചാനെ സ്വന്തമാക്കാനാണ് ബൊറുസിയ ഡോർട്ട്മുണ്ട് തീരുമാനിച്ചിരിക്കുന്നത്. സീസണിനവസാാനം സൈൻ ചെയ്യാനുള്ള ഓപ്ഷനുമുണ്ടാകും.

Advertisement