കോപ്പ ഡെൽ റേയിൽ നിന്ന് പുറത്താക്കപ്പെടുന്നതിൽ നിന്ന് രക്ഷപെട്ട് ബാഴ്സലോണ. അയോഗ്യത കല്പിക്കപെട്ട താരത്തെ ബാഴ്സലോണ ആദ്യ പാദത്തിൽ കളിപ്പിച്ചു എന്ന് പറഞ്ഞു എതിരാളികളായ ലെവന്റെ സ്പാനിഷ് ഫുട്ബോൾ അസോസിയേഷനെ സമീപിച്ചിരുന്നു. എന്നാൽ ഈ പരാതിയാണ് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ തള്ളിയത്. പരാതി സമർപ്പിക്കേണ്ട സമയ പരിധി കഴിഞ്ഞതിന് ശേഷമാണു പരാതി ലഭിച്ചത് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ലെവന്റെയുടെ പരാതി തള്ളിയത്.
ലെവന്റെയുമായുള്ള ആദ്യ പാദ മത്സരത്തിൽ യുവ പ്രതിരോധ താരം ഷുമിയെ കളിപ്പിച്ചതാണ് ലെവന്റെ പരാതി കൊടുക്കാൻ പ്രേരിപ്പിച്ചത്. ആദ്യം പാദത്തിൽ മത്സരത്തിൽ ബാഴ്സലോണ 2-1ന് തോറ്റെങ്കിലും രണ്ടാം പാദത്തിൽ 3-0ന് ജയിച്ച് ബാഴ്സലോണ അടുത്ത റൗണ്ടിലേക്ക് യോഗ്യത ഉറപ്പിച്ചിരുന്നു. അതെ സമയം പരാതി തള്ളിയെങ്കിലും ലെവന്റെ സ്പാനിഷ് എഫ്.എയുടെ അപ്പീൽ കമ്മിറ്റിയെ സമീപിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.