കാണികളുടെ കൂവൽ ബ്രസീൽ അർഹിക്കുന്നില്ലെന്ന് തിയാഗോ സിൽവ

Photo: JUAN MABROMATA/Getty Images
- Advertisement -

തുടർച്ചയായ രണ്ടാം മത്സരത്തിലും ബ്രസീൽ ആരാധകർ കൂവിയതിനെതിരെ ബ്രസീൽ താരം തിയാഗോ സിൽവ രംഗത്ത്. വെനിസ്വലക്കെതിരെയുള്ള കോപ്പ അമേരിക്ക മത്സരത്തിൽ ബ്രസീൽ ഗോൾ രഹിത സമനില വഴങ്ങിയതോടെ ബ്രസീൽ ആരാധകർ താരങ്ങളെ കൂവി വിളിച്ചിരുന്നു. എന്നാൽ ഈ കൂവൽ താരങ്ങൾ അർഹിക്കുന്നില്ലെന് ബ്രസീൽ പ്രതിരോധ താരം തിയാഗോ സിൽവ. കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ ബൊളീവിയക്കെതിരെയും ബ്രസീൽ ആരാധകർ താരങ്ങളെ കൂവി വിളിച്ചിരുന്നു.

ബൊളീവിയക്കെതിരായ മത്സരത്തിൽ ആദ്യ പകുതിയിൽ മോശം പ്രകടനം കാഴ്ചവെച്ച ബ്രസീലിന് ഗോൾ നേടാനായിരുന്നില്ല. എന്നാൽ രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത ബ്രസീൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് മത്സരം ജയിച്ചിരുന്നു. എന്നാൽ വെനിസ്വലക്കെതിരെ രണ്ടാം പകുതിയിൽ തിരിച്ചുവരവ് നടത്താൻ ബ്രസീലിന് ആയിരുന്നില്ല. രണ്ടാം പകുതിയിൽ ബ്രസീൽ രണ്ടു ഗോളുകൾ നേടിയെങ്കിലും വാർ ഇടപെട്ട് ബ്രസീലിനു ഗോൾ നിഷേധിക്കുകയായിരുന്നു.

മത്സരത്തിൽ ബ്രസീൽ സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പിൽ ബ്രസീൽ ഒന്നാം സ്ഥാനത്താണ് . അടുത്ത ദിവസം പെറുവിനെതിരെ നടക്കുന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരം സമനിലയിൽ ആയാൽ പോലും ബ്രസീലിനു ഗ്രൂപ്പ് ചാമ്പ്യന്മാരാവാം.

Advertisement