പരിക്ക് കാരണം ശസ്ത്രക്രിയക്ക് വിധേയനായ സുവാരസ് താൻ കോപ അമേരിക്കയ്ക്ക് മുമ്പ് തിരികെ എത്തും എന്ന് അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ബാഴ്സലോണ സ്‌ട്രൈക്കർ ലൂയിസ് സുവാരസിന് ചെറിയ ശ്രസ്ത്രക്രിയ നടത്തിയത്. കാലിനേറ്റ പരിക്കിനെ തുടർന്നാണ് താരത്തിന് ശസ്ത്രക്രിയ ആവശ്യമായി വന്നത്. നീണ്ട കാലമായി സുവാരസിനെ ഈ പരിക്ക് അലട്ടുന്നുണ്ടായിരുന്നു.
ബാഴ്സലോണക്ക് വേണ്ടി ഈ സീസണിൽ ഇനി സുവാരസ് കളിക്കില്ല എന്ന് ഉറപ്പായിരുന്നു. കോപ്പ ഡെൽ റെ ഫൈനലിൽ അടക്കം താരം കളിക്കില്ല. ചുരുങ്ങിയത് 6 ആഴ്ചയെങ്കിലും താരത്തിന് വിശ്രമം വേണ്ടി വരുമെന്നാണ് ബാഴ്സ അറിയിച്ചത്. ചാമ്പ്യൻസ് ലീഗിലെ തോൽവിക്ക് പിന്നാലെ ആയിരുന്നു സുവാരസ് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. കോപ അമേരികയ്ക്ക് താൻ എത്തുമെന്ന് സുവാരസ് തന്നെയാണ് അറിയിച്ചത്. ഈ സീസണിൽ ഇതുവരെ 25 ഗോളുകൾ നേടിയ സുവാരസിന്റെ അവസാന കോപ അമേരിക്ക ആകും ഇതെന്നാണ് കരുതുന്നത്.
ജൂൺ 14നാണ് കോപ അമേരിക്ക ആരംഭിക്കുന്നത്. ഇക്വഡോർ, ജപ്പാൻ, ചിലി എന്നീ ടീമുകൾക്ക് ഒപ്പം ഗ്രൂപ്പ് സിയിലാണ് ഉറുഗ്വേ കളിക്കേണ്ടത്.