ഇത് ദൈവം കാത്ത് വെച്ച നിമിഷം, സന്തോഷം മറച്ച് പിടിക്കാതെ ലയണൽ മെസ്സി

Copa America 2021 Final Brazil V Argentina
Soccer Football - Copa America 2021 - Final - Brazil v Argentina - Estadio Maracana, Rio de Janeiro, Brazil - July 10, 2021 Argentina's Lionel Messi in a video-call at the pitch after winning the Copa America REUTERS/Ricardo Moraes

അരജന്റീനക്കൊപ്പം കോപ അമേരിക്ക കിരീടം ഉയർത്തി ചരിത്രം എഴുതിയിരിക്കുകയാണ് ലയണൽ മെസ്സി. അർജന്റീനക്കായി തന്റെ ആദ്യ കിരീടം നേടിയ ലയണൽ മെസ്സി സന്തോഷം മറച്ച് വെച്ചില്ല. ബ്രസീലിനെതിരെ ചരിത്രമുറങ്ങിക്കിടക്കുന്ന ബ്രസീലിലെ വിഖ്യാതമായ മരക്കാനയിൽ കിരീടമുയർത്തി തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് മെസ്സി. ഇത് ദൈവം കാത്ത് വെച്ച നിമിഷമാണെന്നാണ് സന്തോഷം മറച്ച് പിടിക്കാതെ മെസ്സി പ്രതികരിച്ചത്. ഏറെക്കാലമായുള്ള തന്റെ ആഗ്രഹമാണ് ഇന്ന് സഫലമായത്.

കിരീടത്തോട് പലതവണ അടുത്തിരുന്നെങ്കിലും അന്ന് ലഭിക്കാതെ എല്ലാ അർജന്റീനിയൻ ടീമംഗങ്ങൾക്കും ഈ കിരീടം സമർപ്പിക്കുന്നെന്നും മെസ്സി കൂട്ടിച്ചേർത്തു. പരിശീലകനായ ലയണൽ സ്കലോണിക്കും നന്ദി പറഞ്ഞ മെസ്സി ഇതൊരു സ്വപ്ന സാക്ഷാക്കാരമാണെന്നും കൂട്ടിച്ചേർത്തു. നാല് ഗോളടിക്കുകയും അഞ്ച് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത മെസ്സിയാണ് കോപ അമേരിക്ക ടൂർണമെന്റിന്റെ താരമായി മാറിയത്.

Previous articleജയത്തിന് മൂന്ന് വിക്കറ്റ് അരികെ ബംഗ്ലാദേശ്
Next articleമറഡോണക്കായി ജയം കണ്ടു മെസ്സിയും സംഘവും, ഇതിഹാസ താരത്തിന് ട്രിബ്യുട്ടുമായി ആരാധകർ