ജയത്തിന് മൂന്ന് വിക്കറ്റ് അരികെ ബംഗ്ലാദേശ്

Mehidyhasan

സിംബാബ്‍വേയ്ക്കെതിരെ മികച്ച വിജയത്തിനരികെ എത്തി ബംഗ്ലാദേശ്. മത്സരത്തിന്റെ അവസാന ദിവസം ആദ്യ സെഷനിൽ  ബംഗ്ലാദേശ് 5 വിക്കറ്റുകള്‍ കൂടി വീഴ്ത്തി  സിംബാബ്‍വേയെ 176/7 എന്ന നിലയിലാക്കുകയായിരുന്നു. മെഹ്ദി ഹസനും ടാസ്കിന്‍ അഹമ്മദും മൂന്ന് വീതം വിക്കറ്റ് നേടിയാണ് സിംബാബ്‍വേയുടെ തകര്‍ച്ച സാധ്യമാക്കിയത്.

ഇന്നലെ ബ്രണ്ടന്‍ ടെയിലറിന്റെ വെടിക്കെട്ട് 92 റൺസിന് ശേഷം മറ്റാര്‍ക്കും കാര്യമായ പ്രകടനം ആതിഥേയര്‍ക്കായി പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഡിയോൺ മയേഴ്സ്(26), ഡൊണാള്‍ഡ് ടിരിപാനോ(27*) എന്നിവരാണ് ചെറുത്ത് നില്പിന് ശ്രമിച്ച മറ്റു താരങ്ങള്‍.

ടിരിപാനോയ്ക്കൊപ്പം ക്രീസിൽ വിക്ടര്‍ ന്യൗഗൂച്ചിയാണുള്ളത്. താരത്തിന്റെ വിക്കറ്റ് ടാസ്കിന്‍ അഹമ്മദ് നേടിയെങ്കിലും അത് നോബോള്‍ ആയത് ജീവന്‍ദാനമായി മാറുകയായിരുന്നു.

Previous articleഫൈനൽ ശാപം അവസാനിപ്പിച്ച് മെസ്സിയും അർജന്റീനയും
Next articleഇത് ദൈവം കാത്ത് വെച്ച നിമിഷം, സന്തോഷം മറച്ച് പിടിക്കാതെ ലയണൽ മെസ്സി