മറഡോണക്കായി ജയം കണ്ടു മെസ്സിയും സംഘവും, ഇതിഹാസ താരത്തിന് ട്രിബ്യുട്ടുമായി ആരാധകർ

Photo: FoxAsia

മരക്കാനയിൽ കോപ അമേരിക്ക ഉയർത്തി
മറഡോണക്കായി ജയം കണ്ടിരിക്കുകയാണ് മെസ്സിയും സംഘവും. അർജന്റീനയുടെ ചരിത്ര വിജയത്തിന് പിന്നാലെ ഫുട്ബോൾ ഇതിഹാസം മറഡോണക്ക് ട്രിബ്യുട്ടുമായി ആരാധകർ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. 1993ന് ശേഷം ആദ്യമായാണ് കോപ അമേരിക്ക കിരീടം മെസ്സിയും സംഘവും അർജന്റീനയിൽ എത്തിക്കുന്നത്. മറഡോണ ഫുട്ബോൾ ലോകത്തെ വിട്ട് പോയതിന് പിന്നാലെയാണ് അർജന്റീന ഒരു കിരീടം സ്വന്തമാക്കുന്നത്.

അതുകൊണ്ട് തന്നെ ഇതിഹാസ താരത്തിന് വേണ്ടി കിരീടം ജയിച്ച മെസ്സിക്കും അർജന്റീന ടീമിനും നന്ദി അറിയിക്കുകയാണ് ആരാധകർ. മറഡോണയുടെ മരണത്തിന് ശേഷം നടന്ന ചിലിക്കെതിരായ 2022 ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇതിഹാസതാരത്തിന് മെസ്സി ട്രിബ്യൂട്ട് അർപ്പിച്ചിരുന്നു. 2020 നവംബർ 25നാണ് ഹൃദയാഘാതം മൂലം ഡിയാഗോ മറഡോണ ഫുട്ബോൾ ആരാധകരെ കണ്ണീരിലാക്കി വിട പറഞ്ഞത്.

Previous articleഇത് ദൈവം കാത്ത് വെച്ച നിമിഷം, സന്തോഷം മറച്ച് പിടിക്കാതെ ലയണൽ മെസ്സി
Next article” ക്യാപ്റ്റൻ ഈ വിജയം നിങ്ങളുടേതാണ് “