അടുത്ത വർഷം നടക്കുന്ന കോപ അമേരിക്ക ടൂർണമെന്റിനായുള്ള ഗ്രൂപ്പുകൾ തിരഞ്ഞെടുത്തു. രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് അടുത്ത കോപ അമേരിക്ക് ടൂർണമെന്റിൽ മത്സരിക്കുന്നത്. കൊളംബിയ, അർജന്റീന എന്നീ രാജ്യങ്ങൾ ആണ് ഇത്തവണ ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നത്. 1983ന് ശേഷം ആദ്യമായാണ് ഒരു കോപ ടൂർണമെന്റ് രണ്ട് രാജ്യങ്ങളിലായി നടത്തുന്നത്.
ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് പുറമെ ഖത്തർ, ഓസ്ട്രേലിയ എന്നിവരും ഇത്തവണത്തെ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട് ഗ്രൂപ്പ് എയിലാണ് അർജന്റീന ഉൾപ്പെട്ടിരിക്കുന്നത്. ചിലി, ഉറുഗ്വേ എന്നീ കരുത്തർ ഒക്കെ അർജന്റീനയ്ക്ക് ഒപ്പം ഗ്രൂപ്പിൽ ഉണ്ട്. ഗ്രൂപ്പ് ബിയിലാണ് നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ ഉള്ളത്. ഗ്രൂപ്പ് ബിയിൽ മത്സരങ്ങൾ കൊളംബിയയിൽ വെച്ചാകും നടക്കുക. ഈ കോപ കഴിഞ്ഞാൽ ഇനി മുതൽ നാലു വർഷം കൂടുമ്പോൾ മാത്രമെ കോപ അമേരിക്ക ടൂർണമെന്റ് ഉണ്ടാവുകയുള്ളൂ.
ഗ്രൂപ്പുകൾ;