കോപ അമേരിക്കയിൽ ബ്രസീൽ കളിക്കുമോ ഇല്ലയോ എന്ന ആശങ്കയ്ക്ക് അവസാനമായി. കോപ അമേരിക്ക ടൂർണമെന്റ് ബഹിഷ്കരിക്കില്ല എന്ന് ഇന്ന് ബ്രസീൽ താരങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. കോപ അമേരിക്ക ബ്രസീലിലേക്ക് മാറ്റിയതിൽ തങ്ങൾക്ക് കടുത്ത അതൃപ്തി ഉണ്ട് എന്നും എന്നാൽ രാജ്യത്തിനായി കളിക്കേണ്ട അവസരത്തിൽ പറ്റില്ല എന്ന് പറയാൻ ആകില്ല എന്നും ബ്രസീൽ താരങ്ങൾ പറഞ്ഞു.
ബ്രസീൽ ജേഴ്സിയിൽ ടീമിന് ഒരുപാട് ലക്ഷ്യങ്ങൾ ഉണ്ട് എന്നും അതിലേക്ക് പോകേണ്ടതുണ്ട് എന്ന് ബ്രസീൽ താരങ്ങൾ പറഞ്ഞു. സംയുക്ത പ്രസ്താവനയിൽ ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷനെ രൂക്ഷമായ ഭാഷയിൽ താരങ്ങൾ വിമർശിക്കുന്നുമുണ്ട്. ടൂർണമെന്റിൽ നടത്തുമ്പോൾ ഇനിയെങ്കിലും അധികൃതർ താരങ്ങളെ കുറിച്ച് ആലോചിക്കേണ്ടതുണ്ട് എന്നും പ്രസ്താവനയിൽ പറയുന്നു. കൊളംബിയയിലും അർജന്റീനയിലുമായി നടക്കേണ്ടിയിരുന്ന കോപ അമേരിക്ക ടൂർണമെന്റ് അവസാനം ബ്രസീലിലേക്ക് മാറ്റുകയായിരുന്നു. കൊറോണ രൂക്ഷമായ ബ്രസീലിൽ വെച്ച് ടൂർണമെന്റ് നടത്തുന്നതിനെയാണ് ബ്രസീൽ താരങ്ങൾ എതിർത്തത്.