12 വർഷങ്ങൾക്ക് ശേഷം ബ്രസീൽ വീണ്ടും കോപ്പയുടെ ഫൈനലിൽ

na

Download the Fanport app now!
Appstore Badge
Google Play Badge 1

നീണ്ട 12 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ബ്രസീൽ കോപ്പ അമേരിക്കയുടെ ഫൈനലിൽ. ബ്രസീലിന്റെ പുതു തലമുറ താരങ്ങൾക്ക് ഇത് ആദ്യ ഫൈനലാണ്. ശത്രുക്കളായ അർജന്റീനയെ സ്2അന്തം നാട്ടിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് തകർത്താണ് ഈ ഫൈനൽ പ്രവേശനം എന്നത് അതിന് മധുരം കൂട്ടുന്നു.

2007 ൽ വെനസ്വേലയിൽ നടന്ന ഫൈനലിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് അർജന്റീനയെ മറികടന്ന് കിരീടം ഉയർത്തിയ ശേഷം ബ്രസീലിന്റെ ആദ്യ കോപ്പ ഫൈനൽ പ്രവേശനമാണ് ഉത്തവണത്തേത്. 2011 ൽ നടന്ന കോപ്പയിൽ പരാഗ്വെയോട് ക്വാർട്ടർ ഫൈനലിൽ തോറ്റാണ് മഞ്ഞപട പുറത്തായത്. 2015 ൽ പരാഗ്വെ തന്നെ ബ്രസീലിനെ പുറത്താക്കി. ക്വാർട്ടറിൽ പെനാൽറ്റി ഷൂട്ട് ഔട്ടിന് ഒടുവിലാണ് ബ്രസീൽ പുറത്തായത്.

2016 ൽ നടന്ന കോപ്പ അമേരിക്ക സെന്റനാരിയോയിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ തോറ്റാണ് ബ്രസീൽ നാണം കെട്ടത്. ഗ്രൂപ്പ് ബി യിൽ പെറുവിനും ഇക്വഡോറിനും പിറകിലായാണ് അവർ ഫിനിഷ് ചെയ്തത്. കോപ്പ ഇത്തവണ ഉയർത്തി പ്രതാപ കാലത്തേക്കുള്ള മടങ്ങി വരവിന് തുടക്കമിടുക എന്നതാകും ബ്രസീലിന്റെ ലക്ഷ്യം.