അർജന്റീനയുമായി കിരീടം നേടുകയെന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് ലയണൽ മെസ്സി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നാളെ പുലർച്ചെ ചിലിക്കെതിരെ നടക്കുന്ന മത്സരത്തോടെ അർജന്റീന കോപ അമേരിക്ക കിരീടത്തിനായുള്ള പോരാട്ടം തുടങ്ങുകയാണ്. ലയണൽ മെസ്സിയുടെ ആദ്യ കിരീടമാണ് ഈ കോപയിലൂടെ അർജന്റീന ടീമും ആരാധകരും സ്വപനം കാണുന്നത്. അർജന്റീനയുമായി കിരീടം നേടുകയെന്നതാണ് തന്റെയും ഏറ്റവും വലിയ സ്വപ്നമെന്ന് ലയണൽ മെസ്സി പറഞ്ഞു. സീനിയർ കരിയറിൽ അർജന്റീനക്ക് ഒപ്പം ഒരു കിരീടം നേടാൻ മെസ്സിക്ക് ഇതുവരെ ആയിട്ടില്ല.

ദേശീയ ടീമിനൊപ്പം ഒരു പ്രധാന കിരീടം നേടുന്നതിൽ ബാഴ്‌സ ക്യാപ്റ്റന്റെ പരാജയം പലപ്പോഴും അദ്ദേഹത്തിനെതിരെ വിമർശകർ ഉപയോഗിക്കാറുണ്ട്. അന്താരാഷ്ട്ര തലത്തിൽ കിരീടം നേടാനുള്ള സമയമാണിതെന്ന് മെസ്സി പറയുന്നു. ഈ കോപ്പ അമേരിക്കയിൽ കിരീടം നേടാൻ അവസരം ലഭിക്കുമെന്നു താൻ കരുതുന്നു എന്നും മെസ്സി പറഞ്ഞു. ദേശീയ ടീമിനൊപ്പം കിരീടം നേടുക എന്നതാണ് തന്റെ വലിയ ആഗ്രഹം. പല അവസരങ്ങളിലും താൻ വളരെ അടുത്ത് എത്തിയിരുന്നു, നിർഭാഗ്യവശാൽ അത് ഫലവത്തായില്ല. തനിക്ക് കഴിയുന്ന അത്രയും കാലം ടീമിനൊപ്പം താൻ കിരീടത്തിനായി പോരാടും എന്നും മെസ്സി പറഞ്ഞു.