കൊളംബിയൻ ഡിഫൻഫർ ഗോകുലം കേരളയിലേക്ക്

Newsroom

ഗോകുലം കേരള കൊളംബിയൻ ഡിഫൻഡർ ആയ ജോസെ ലൂയിസ് മൊറേനേയോ സ്വന്തമാക്കിയതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. 27കാരനായ ഡിഫൻഡറിന് കൊളംബിയയിലെയും വെനിസ്വേലയിലെയും ടോപ് ഡിവിഷനിൽ കളിച്ചുള്ള പരിചയസമ്പത്തുണ്ട്. ബൗബ അമിനോയുടെ പകരക്കാരനാകാൻ ലൂയിസ് മൊറേനോക്ക് ആകും എന്ന് ഗോകുലം കേരള വിശ്വസിക്കുന്നു.

ഗോകുലം കേരള 24 07 03 22 38 31 663

അവസാനമായി വെനിസ്വേലൻ ക്ലബായ മെട്രോപൊളിറ്റാനോസിൽ ആണ് കളിച്ചത്. അതിനു മുമ്പ് പരാഗ്വേ ക്ലബായ റിവർപ്ലേറ്റ് അസുൻസിയോൻ, കൊളംബിയൻ ക്ലബായ മിലോനാരിയോസ് എന്നിവർക്കായി കളിച്ചിട്ടുണ്ട്.