ബാഴ്‌സലോണ – മോഹൻ ബഗാൻ മത്സരത്തിന് കളമൊരുങ്ങി

ബാഴ്‌സലോണ ഇതിഹാസങ്ങളും മോഹൻ ബഗാൻ ഇതിഹാസങ്ങളും പങ്കെടുക്കുന്ന ഫുട്ബോൾ മത്സരത്തിന് കൊൽക്കത്ത വേദിയാകും. സെപ്റ്റംബർ 28ന് കൊൽക്കത്തയിലെ യുബ ഭാരതി ക്രിരംഗംൻ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ ഇതിഹാസ പോരാട്ടം നടക്കുക. “ക്ലാഷ് ഓഫ് ലെജന്റ്സ്” എന്ന് പേരിട്ടിരിക്കുന്ന ഈ മത്സരത്തിൽ ബാഴ്‌സലോണ ഇതിഹാസ താരങ്ങളായ പാട്രിക് ക്ളൈവർട്ട്, ഫ്രാങ്ക് ഡി ബോർ, എറിക് അബിദാൽ, സാമ്പറോട്ട, എഡ്ഗാർഡ് ഡാവിഡ്സ് എന്നിവർ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതെ സമയം മോഹൻ ബഗാൻ നിരയിൽ കളിയ്ക്കാൻ സാധ്യതയുള്ള 51 കളിക്കാരുടെ പട്ടിക മോഹൻ ബഗാൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഐ.എം വിജയൻ അടക്കം പ്രമുഖ താരങ്ങൾ ഉൾപ്പെട്ട ലിസ്റ്റാണ് മോഹൻ ബഗാൻ പുറത്തുവിട്ടത്. അവസാന 30 അംഗ സ്‌ക്വാഡ് ആയിരിക്കും മത്സരത്തിൽ പങ്കെടുക്കുക. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി, മുൻ താരം ബൈച്ചുങ് ബൂട്ടിയ,  റെനേഡി സിങ്, മെഹ്താബ് ഹുസൈൻ, മലയാളി താരം ജോപോൾ അഞ്ചേരി, ഇഷ്ഫാഖ് മുഹമ്മദ്, രാമൻ വിജയൻ, സന്ദിപ് നന്ദി എന്നി താരങ്ങളും ആദ്യ ഘട്ട പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

Previous articleമലേഷ്യയെ അട്ടിമറിച്ച് ഇന്ത്യ സ്ക്വാഷ് ഫൈനലിലേക്ക്
Next articleസാഞ്ചസ് ഇല്ലാതെ സൗഹൃദ മത്സരങ്ങൾക്കുള്ള ചിലി ടീം