മാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് വിലക്ക് നീക്കി!!!

യുവേഫയുടെ തീരുമാനം നിലനിൽക്കില്ല. മാഞ്ചസ്റ്റർ സിറ്റിയെ യൂറോപ്പ്യൻ ടൂർണമെന്റുകളിൽ നിന്ന് രണ്ട് സീസണുകളിലേക്ക് വിലക്ക് നൽകിയ നടപടി കോടതിൽ തള്ളിയിരിക്കുകയാണ്. സിറ്റിയുടെ അപ്പീലിൽ സിറ്റിക്ക് അനുകൂലമായ വിധി എത്തി. സിറ്റിക്ക് അടുത്ത വർഷം യൂറോപ്പിൽ കളിക്കാം എന്ന് ഇതോടെ ഉറപ്പായി. യുവേഫയുടെ ഫെയർ പ്ലേ നിയമം തെറ്റിച്ചതിനായിരുന്നു നേരത്തെ സിറ്റിയെ രണ്ട് സീസണിൽ യൂറോപ്പിൽ നിന്ന് യുവേഫ വിലക്കിയത്.

കോർട് ഒഫ് ആട്രിബ്യൂഷൻ & സ്പോർട് ആണ് വിലക്ക് നീക്കിയുള്ള വിധി പ്രഖ്യാപിച്ചത്. ഈ വിധി അനുകൂലമായതോടെ ഇപ്പോൾ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ആകും.

ക്ലബിന് രണ്ട് വർഷം ചാമ്പ്യൻസ് ലീഗിൽ വിലക്കും 30മില്യൺ യൂറോ പിഴയും യുവേഫ നേരത്തെ വിധിച്ചിരുന്നു. വിലക്ക് നീങ്ങിയതിനൊപ്പം പിഴ 10 മില്യണായി കുറയുകയും ചെയ്തു. ഈ വിധിയോട്ർ പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നവർക്ക് ചാമ്പ്യൻസ് ലീഗിൽ കളിക്കാം എന്ന പ്രതീക്ഷയ്ക്ക് അവസാനമായി.

Previous article“അടുത്ത സീസണിൽ സ്പർസിനൊപ്പം യൂറോപ്പ ലീഗ് കിരീടം നേടണം” – മൗറീനോ
Next articleഷാനണ്‍ ഗബ്രിയേലിന്റെ പ്രകടനത്തില്‍ അത്ഭുതമൊന്നുമില്ല