“അടുത്ത സീസണിൽ സ്പർസിനൊപ്പം യൂറോപ്പ ലീഗ് കിരീടം നേടണം” – മൗറീനോ

പ്രീമിയർ ലീഗിൽ ഈ സീസണിൽ ദയനീയ പ്രകടനങ്ങൾ കാഴ്ചവെച്ച സ്പർസിന് ഇനി ആകെയുള്ള പ്രതീക്ഷ യൂറോപ്പ ലീഗ് യോഗ്യത മാത്രമാണ്. യൂറോപ്പ ലീഗ് യോഗ്യത സ്വന്തമാക്കണം എന്നും ആ കിരീടം ഉയർത്തണമെന്നും മൗറീനോ ഇന്നലെ ആഴ്സണലിന് എതിരായ വിജയത്തിന് ശേഷം പറഞ്ഞു. തനിക്ക് അത്ര ഇഷ്ടമുള്ള ടൂർണമെന്റ് അല്ല യൂറോപ്പ. പക്ഷെ ചാമ്പ്യൻസ് ലീഗ് യോഗ്യത കിട്ടാതിരുന്നാൽ യൂറോപ്പ കളിക്കുകയല്ലേ ചെയ്യാനാകു എന്ന് മൗറീനോ ചോദിക്കുന്നു.

താൻ കരിയറിൽ രണ്ട് തവണ മാത്രമാണ് യൂറോപ്പ ലീഗ് കളിച്ചത്. ആ രണ്ട് തവണയും കിരീടം നേടാൻ തനിക്കായി. അതുകൊണ്ട് ഒരിക്കൽ കൂടെ കളിച്ച് ഒരു കിരീടം കൂടെ നേടുന്നതിൽ സന്തോഷമേ ഉള്ളൂ. മൗറീനോ പറഞ്ഞു. ഇപ്പോൾ 52 പോയന്റുമായി എട്ടാം സ്ഥാനത്താണ് സ്പർസ് ഉള്ളത്. ഏഴാം സ്ഥാനത്ത് എങ്കിലും ഫിനിഷ് ചെയ്താലെ അവർക്ക് യൂറോപ്പ ലീഗ് യോഗ്യത ലഭിക്കുകയുള്ളൂ. ഇനി അടുത്ത മൂന്ന് മത്സരങ്ങളിൽ ന്യൂകാസിൽ, ലെസ്റ്റർ സിറ്റി, ക്രിസ്റ്റൽ പാലസ് എന്നിവരാണ് സ്പർസിന്റെ എതിരാളികൾ.

Previous articleസൗരവ് ഗാംഗുലിയേക്കാൾ മികച്ച ടെസ്റ്റ് ക്യാപ്റ്റൻ ധോണി : ശ്രീകാന്ത്
Next articleമാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് വിലക്ക് നീക്കി!!!