സിറ്റിക്ക് പ്രീ സീസണിലെ രണ്ടാം തോൽവി, ഇത്തവണ വീണത് ലിവർപൂളിന് മുൻപിൽ

- Advertisement -

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ സിറ്റിക്കെതിരെ ലിവർപൂളിന്റെ ശക്തമായ തിരിച്ചു വരവ്. ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചു വന്ന ലിവർപൂൾ 2-1 ന് മത്സരം ജയിച്ചു. സലാഹ്, മാനെ എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്. സിറ്റിയുടെ ഏക ഗോൾ സാനെയാണ് നേടിയത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 57 ആം മിനുട്ടിലാണ് സിറ്റിയുടെ ഗോൾ പിറന്നത്. ബെർനാടോ സിൽവയുടെ പാസിൽ നിന്ന് സാനെയുടെ ഗോൾ. തുടർന്ന് ക്ളോപ്പ് സലാഹിനെ കളത്തിൽ ഇറക്കി. ഇറങ്ങി ഒരു മിനുട്ടിനകം താരം ലിവർപൂളിന്റെ സമനില ഗോൾ കണ്ടെത്തി.

കളി സമനിലയിൽ അവസാനിക്കും എന്ന ഘട്ടത്തിൽ പക്ഷെ റഫറി ലിവർപൂളിന് പെനാൽറ്റി നൽകി. ഡൊമനിക് സോളങ്കിയെ വീഴ്ത്തിയതിനാണ് പെനാൽറ്റി നൽകിയത്. കിക്കെടുത്ത മാനെ പിഴവൊന്നും വരുത്തിയില്ല. സ്കോർ 2-1.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement