പവൻ കുമാർ ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ വലകാക്കും

- Advertisement -

പഞ്ചാബ് ഗോൾകീപ്പർ പവൻ കുമാർ ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വല കാക്കും. മുൻ ചെന്നൈയിൻ എഫ് സി താരമായ പവൻ കുമാറുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കരാർറ്റിൽ എത്തി. ഇനി താരം ഹൈലാൻഡേഴ്സിന് വേണ്ടിയാകും കളിക്കുക.

അവസാന രണ്ടു സീസണിലും ചെന്നൈയിനിൽ ആയിരുന്നു പവൻ കുമാർ. കഴിഞ്ഞ തവണ 25 ലക്ഷം രൂപയ്ക്കാണ് പവൻ കുമാറിനെ ചെന്നൈയിൻ ക്ലബ് ഡ്രാഫ്റ്റിൽ സ്വന്തമാക്കിയത്. ചെന്നൈ ഐ എസ് എൽ കിരീടം നേടിയെങ്കിലും പവൻ കുമാറിന് അവിടെ അവസരങ്ങൾ കുറവായിരുന്നു‌. അതാണ് താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിച്ചതും.

മുമ്പ് ബെംഗളൂരു എഫ് സിയിലും മോഹൻ ബഗാനിലും പവൻ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement