മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമകളായ സിറ്റി ഗ്രൂപ്പ് ഒരു ഫുട്ബോൾ ക്ലബ് കൂടെ സ്വന്തമാക്കി. ഫ്രഞ്ച് ക്ലബായ ട്രോയെസ് സിറ്റി ഗ്രൂപ്പിന്റെ ക്ലബായി മാറിയിരിക്കുന്നത്. ഫ്രഞ്ച് സെക്കൻഡ് ഡിവിഷനിൽ കളിക്കുന്ന ക്ലബാണ് ട്രോയസ്. 1986ൽ രൂപ്പീകരിച്ച ക്ലബ് നേരത്തെ ലീഗ് വണിൽ ഒക്കെ കളൊച്ചിട്ടുണ്ട്. അവരെ തിരികെ ഫ്രഞ്ച് ഒന്നാം ഡിവിഷനിൽ എത്തിക്കുക ആകും സിറ്റി ഗ്രൂപ്പിന്റെ ആദ്യ ലക്ഷ്യം.
സിറ്റി ഗ്രൂപ്പ് സ്വന്തമാക്കുന്ന പത്താമത്തെ ക്ലബാണിത്. കഴിഞ്ഞ നവംബറിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ മുംബൈ സിറ്റിയെയും സിറ്റി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. സിറ്റി ഗ്രൂപ്പിന് അമേരിക്ക, ഓസ്ട്രേലിയ, ചൈന, ജപ്പാൻ, ബെൽജിയം എന്നിവിടങ്ങളിൽ ഒക്കെ ഇപ്പോൾ ക്ലബുൾ ഉണ്ട്.
സിറ്റി ഗ്രൂപ്പിന്റെ ക്ലബുകൾ;
Manchester City
New York City
Melbourne City
Yokohama F Marinos
Montevideo City Torque
Girona
Sichuan Jiuniu
Mumbai City
Lommel SK
Troyes




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



