ഛേത്രിയുടെ പെനാൾട്ടിയിൽ ഇന്ത്യ മുന്നിൽ

Img 20220608 211604

ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിൽ ഇന്ന് കംബോഡിയയെ നേരിടുന്ന ഇന്ത്യ ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത ഒരു ഗോളിന് മുന്നിൽ. ഇന്ന് കൊൽക്കത്തയിൽ നടക്കുന്ന മത്സരത്തിൽ തുടക്കം മുതൽ ഇന്ത്യയുടെ ആധിപത്യം ആണ് കണ്ടത്. നിറഞ്ഞ ഗ്യാലറിയും ഇന്ത്യക്ക് കരുത്തായി.

മികച്ച രീതിയിൽ കളി തുടങ്ങിയ ഇന്ത്യ 13ആം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. ഒരു പെനാൾട്ടിയിൽ നിന്നാണ് ഗോൾ വന്നത്. ഇടതു വിങ്ങിലൂടെ വന്ന ലിസ്റ്റൺ കൊളാസോ കംബോഡിയ ഡിഫൻസിനെ വിറപ്പിച്ചു മുന്നേറി. അവസാനം രക്ഷയില്ലാതെ ലിസ്റ്റണെ കംബോഡിയ താരങ്ങൾക്ക് വീഴ്ത്തേണ്ടി വന്നു. തുടർന്ന് ലഭിച്ച പെനാൾട്ടി സുനിൽ ഛേത്രി ലക്ഷ്യത്തിൽ എത്തിച്ചു.
Img 20220608 211604
ഇതിനു ശേഷം ഇന്ത്യ പന്ത് കൈവശം വെച്ചു എങ്കിലും തുറന്ന അവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യക്ക് ആവാത്തത് പ്രശ്നമായി. 42ആം മിനുട്ടിൽ ആകാശ് മിശ്രയുടെ ഒരു ഷോട്ട് മികച്ച സേവിലൂടെ കംബോഡിയ ഗോൾ കീപ്പർ തടഞ്ഞത് ഒരൊറ്റ ഗോളിൽ തന്നെ കളി നിർത്തി. രണ്ടാം പകുതിയിൽ കൂടുതൽ ഗോളുകൾ അടിച്ച് വിജയം ഉറപ്പിക്കുക ആകും ഇന്ത്യയുടെ ലക്ഷ്യം.

Previous articleരണ്ടാ ടി20യിലും ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, നേടാനായത് 124 റൺസ് മാത്രം
Next articleഅസുഖ ബാധിതൻ എന്ന് സെപ്പ് ബ്ലാറ്റർ. വിചാരണ ഒരു ദിവസം വൈകും