ഇന്ന് പാകിസ്താനെതിരെ ഹാട്രിക്ക് നേടിയ ഛേത്രി ഫുട്ബോൾ ചരിത്രത്തിൽ തന്റെ സ്ഥാനം ഏറെ മുകളിൽ തന്നെ ആയിരിക്കും എന്ന് ഒരിക്കൽ കൂടെ ഉറപ്പിച്ചിരിക്കുകയാണ്.സാഫ് കപ്പിൽ ഛേത്രി നേടിയ ഹാട്രിക്ക് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര മത്സരങ്ങളിലെ ഗോൾ ടാലി 90ആക്കി ഉയർത്തി. മലേഷ്യൻ ഇതിഹാസം മൊക്തർ ദഹാരിയെ മറികടന്ന് അന്താരാഷ്ട്ര ഫുട്ബോളിലെ ടോപ് സ്കോർ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഛേത്രി ഇതോടെ എത്തി. ദഹാരി 89 ഗോളായിരുന്നു നേടിയത്.
ഛേത്രിക്ക് മുന്നിൽ ഇനി മ്പൊന്ന് ഇതിഹാസങ്ങൾ ആണ് ഉള്ളത്. 103 ഗോളുകൾ സ്കോർ ചെയ്ത അർജന്റീന താരം ലയണൽ മെസ്സി. 109 ഗോളുകൾ അടിച്ച ഇറാൻ ഇതിഹാസം അലി ദേ.പിന്നെ ഒന്നാമതുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ. 200 മത്സരങ്ങൾ കളിച്ച റൊണാൾഡോ പോർച്ചുഗലിനായി ഇതുവരെ 123 ഗോളുകൾ നേടിയിട്ടുണ്ട്. ഛേത്രി 138 മത്സരങ്ങളിൽ നിന്നാണ് 90 ഗോളുകൾ നേടിയത്.
റൊണാൾഡോയെ മറികടക്കാൻ ഛേത്രിക്ക് ആയേക്കില്ല എങ്കിലും ഛേത്രി വിരമിക്കും മുമ്പ് 100 അന്താരാഷ്ട്ര ഗോളിൽ എത്തണം എന്നാലും ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആഗ്രഹിക്കുന്നത്.