ചെൽസി ജാഡോൺ സാഞ്ചോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുള്ള നീക്കം സ്ഥിരമാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഓഗസ്റ്റിൽ ലോണിൽ ചെൽസിയിൽ ചേർന്ന വിംഗറെ, 25 മില്യൺ പൗണ്ട് നൽകിയാൽ ചെൽസിക്ക് വാങ്ങാം. അങ്ങനെ വാങ്ങിയില്ല എങ്കിൽ ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിന് 5 മില്യൺ നൽകേണ്ടി വരും. അതുകൊണ്ട് ചെൽസി താരത്തെ സ്ഥിര കരാറിൽ സൈൻ ചെയ്യാൻ തന്നെയാണ് ശ്രമിക്കുന്നത്.

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ സാഞ്ചോ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും, എല്ലാ മത്സരങ്ങളിലുമായി വെറും രണ്ട് ഗോളുകൾ മാത്രമാണ് അദ്ദേഹം നേടിയത്. സാഞ്ചോ ഫോം വീണ്ടും കണ്ടെത്തും എന്ന് ചെൽസിക്ക് ആത്മവിശ്വാസമുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡ് സാഞ്ചോ തിരികെ വരാൻ ആഗ്രഹിക്കുന്നില്ല. അടുത്തിടെ കൂടെ സാഞ്ചോ യുണൈറ്റഡിന് എതിരെ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ ചെയ്തിരുന്നു.