ചെൽസിയുടെ പ്രീ സീസൺ അയർലണ്ടിൽ തുടങ്ങും

Staff Reporter

യൂറോപ്പ ലീഗ് ജേതാക്കളായ ചെൽസിയുടെ പ്രീ സീസൺ മത്സരങ്ങൾ അയർലണ്ടിൽ തുടങ്ങും. ജൂലൈ 10ന് ബൊഹെമിയൻസുമായിട്ടാണ് ആദ്യ മത്സരം. തുടർന്ന് സെന്റ് പാട്രിക് അത്ലറ്റിക് ക്ലബിനെയും ചെൽസി അയർലണ്ടിൽ നേരിടും. ജൂലൈ 13നാണ് ഈ മത്സരം. ഓഗസ്റ്റ് 3ന് ബൊറൂസിയ മൊഞ്ചൻഗാഡ്‌ബാകിനെതിരായ മത്സരത്തോടെ ചെൽസിയുടെ പ്രീ സീസൺ മത്സരങ്ങൾ അവസാനിക്കും.

അയർലണ്ടിലെ രണ്ട് മത്സരങ്ങൾ കഴിഞ്ഞ ചെൽസി ജപ്പാനിലെ ജെ ലീഗ് ജേതാക്കളായ കാവസാക്കിയെ നേരിടും. ജൂലൈ 19നാണ് ഈ മത്സരം. തുടർന്ന് ലാ ലീഗ്‌ ചാമ്പ്യന്മാരായ ബാഴ്‌സലോണയുമായും ചെൽസി പ്രീ സീസൺ മത്സരം കളിക്കുന്നുണ്ട്. ജപ്പാനിലെ സെയ്‌താമയിൽ വെച്ച് ജൂലൈ 23നാണ് മത്സരം.  തുടർന്ന് ഇംഗ്ലീഷ് ചാംപ്യൻഷിപ് ക്ലബായ റീഡിങിനെതിരെ ജൂലൈ 28നാണ് ചെൽസിയുടെ അടുത്ത പ്രീ സീസൺ.  ശേഷം ഓസ്ട്രിയയിൽ വെച്ച് ജൂലൈ 31ന് ആർ.ബി സൽസ്ബർഗിനെയും ചെൽസി നേരിടും.

പ്രീമിയർ ലീഗിൽ ഓഗസ്റ്റ് 11ന് ഓൾഡ്ട്രാഫോർഡിൽ വെച്ച് മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെയാണ് ചെൽസിയുടെ ആദ്യ പ്രീമിയർ ലീഗ് മത്സരം.