യൂറോപ്പ ലീഗിൽ നിന്നും പിന്മാറി എസി മിലാൻ

- Advertisement -

ഇറ്റാലിയൻ ക്ലബ്ബായ എസി മിലാൻ യൂറൊപ്പ ലീഗിൽ നിന്നും പിന്മാറി. ഫിനാൻഷ്യൽ ഫെയർ പ്ലേ റൂളുകൾ 2015/2016/2017 സീസണുകളിൽ തെറ്റിച്ചിരുന്നു. അതിനു ശേഷമുള്ള മോണിറ്ററിംഗ് പിരിയഡിലെ പ്രവർത്തനങ്ങളും കൂടെ കണക്കിലെടുത്താണ് യുവേഫയും മിലാനും ഈ തിരുമാനത്തിലേക്കെത്തിയത്.

കൂടുതൽ സാങ്ങ്ഷനുകളിൽ നിന്നും രക്ഷ നേടാനും ഭാവിയിൽ ഉണ്ടേക്കാവുന്ന ചാമ്പ്യൻസ് ലീഗ് ബാനിൽ നിന്നും ഒഴിവാകാനുമാണ് യുറോപ്പയിൽ നിന്നും മിലാൻ വിട്ട് നിൽക്കുന്നത്. ഈ സീസൺ കൊണ്ട് തങ്ങളുടെ ഫിനാൻഷ്യൽ പ്രശ്നങ്ങൾ തീർക്കാനും FFP ഭീഷണി ഒഴിവാക്കാനുമാകും മിലാൻ ശ്രമിക്കുക. മിലാൻ യൂറോപ്പയിൽ നിന്നും വിട്ട് നിൽക്കുന്നതോടെ എ എസ് റോമയ്ക്ക് യൂറോപ്യൻ ഫുട്ബോൾ കളിക്കാനുള്ള അവസരം കൈവരും. റോമ യൂറോപ്പയിൽ നേരിട്ട് യോഗ്യത നേടുകയ്യും ടൊറീനോ ക്വാളിഫൈയിംഗ് സ്റ്റേജിൽ കളിക്കുകയും ചെയ്യും

Advertisement