ഡച്ച് പ്രതിരോധ യുവതാരം ജോറൽ ഹാറ്റോയെ സ്വന്തമാക്കുന്നതിനായി ചെൽസി അയാക്സുമായി ഔദ്യോഗിക ചർച്ചകൾക്ക് തുടക്കമിട്ടു. 19 വയസ്സുകാരനായ ഹാറ്റോ പ്രീമിയർ ലീഗ് ക്ലബ്ബുമായി വ്യക്തിഗത നിബന്ധനകൾക്ക് ഇതിനോടകം സമ്മതം മൂളിയിട്ടുണ്ട്.
ട്രാൻസ്ഫർ വിദഗ്ദ്ധനായ ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട് അനുസരിച്ച്, ഇരു ക്ലബ്ബുകളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്, ഉടൻതന്നെ ഒരു കരാറിലെത്താൻ സാധിക്കുമെന്ന ശുഭാപ്തിവിശ്വാസവും ഇരുപക്ഷത്തുമുണ്ട്.
ഹാറ്റോയ്ക്ക് യൂറോപ്പിലെ നിരവധി മുൻനിര ക്ലബ്ബുകളിൽ നിന്ന് ഓഫർ ലഭിച്ചിരുന്നു.