ഏകപക്ഷീയ വിജയം, ചെൽസി എഫ് എ കപ്പ് നാലാം റൗണ്ടിലേക്ക്

Newsroom

എഫ് എ കപ്പിൽ ചെൽസിക്ക് വിജയം. ഇന്ന് മൂന്നാം റൗണ്ടിൽ പ്രസ്റ്റൺ നോർത്ത് എൻഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആയിരുന്നു ചെൽസിയുടെ വിജയം. ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും വന്നിരുന്നില്ല. രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ ബ്രോഹയിലൂടെ ചെൽസി ലീഡ് എടുത്തു. ഗുസ്തോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ.

ചെൽസി 24 01 07 00 48 22 232

66ആം മിനുട്ടിൽ തിയാഗോ സിൽവയിലൂടെ ചെൽസി ലീഡ് ഇരട്ടിയാക്കി. പാൽമറിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. മൂന്ന് മിനുട്ടിന് ശേഷം സ്റ്റെർലിംഗിന്റെ വക ചെൽസിയുടെ മൂന്നാം ഗോളുമെത്തി. 88ആം മിനുട്ടിൽ എൻസോ ഫെർണാണ്ടസ് കൂടെ ഗോൾ നേടിയതോടെ ചെൽസി വിജയം പൂർത്തിയാക്കി‌.