ലണ്ടനിൽ ഇന്ന് നടന്ന ചെൽസിയും ക്രിസ്റ്റൽ പാലസും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഇരുടീമുകളുടെയും പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിൽ പോയിന്റ് പങ്കുവെക്കേണ്ടി വന്നു. ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല.

ചെൽസിയുടെ യുവ സ്‌ട്രൈക്കർ എസ്‌റ്റെവാവോ രണ്ടാം പകുതിയിൽ ലീഗ് അരങ്ങേറ്റം കുറിച്ചെങ്കിലും ഒരു മികച്ച അവസരം മുതലെടുക്കാനായില്ല. ക്രിസ്റ്റൽ പാലസിന്റെ എബെറെച്ചി എസെ ആദ്യ പകുതിയിൽ നേടിയ ഫ്രീകിക്ക് ഗോൾ വാർ പരിശോധനയിൽ നിഷേധിക്കപ്പെട്ടത് പാലസിന് നിരാശ നൽകി.
അവസാനം കൂടുതൽ ആക്രമണങ്ങൾ നടത്താൻ ചെൽസി പരിശീലകൻ തന്ത്രപരമായ മാറ്റങ്ങൾ വരുത്തി. രണ്ടാം പകുതിയിൽ ജോവോ പെഡ്രോയ്ക്ക് പകരം ലിയാം ഡെലാപ്പിനെ കളത്തിലിറക്കി. പക്ഷെ ഡിലാപ്പിനും ചെൽസിയെ രക്ഷിക്കാൻ ആയില്ല.