ഇന്ന് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ആവേശകരമായ പ്രീമിയർ ലീഗ് ലണ്ടൻ ഡെർബിയിൽ ചെൽസി ഫുൾഹാമിനെ 2-0 ന് പരാജയപ്പെടുത്തി. മത്സരത്തിൻ്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും, ആദ്യ പകുതിയുടെ അധിക സമയത്തിൽ എൻസോ ഫെർണാണ്ടസിൻ്റെ കോർണർ കിക്കിൽ നിന്ന് ഹെഡ്ഡറിലൂടെ ജോവോ പെഡ്രോ നേടിയ ഗോളിൽ ചെൽസി ലീഡ് നേടി.

രണ്ടാം ഗോൾ 56-ാം മിനിറ്റിലാണ് പിറന്നത്. ഫുൾഹാം താരം സെസെഞ്ഞോണിൻ്റെ കൈകളിൽ പന്ത് തട്ടിയതിന് വാർ പെനാൽറ്റി അനുവദിച്ചു. തുടർന്ന് ചെൽസി മധ്യനിര താരം എൻസോ ഫെർണാണ്ടസ് ശാന്തനായി പന്ത് വലയിലെത്തിച്ചു. വെസ്റ്റ് ഹാമിനെതിരെ നേടിയ 5-1ൻ്റെ വിജയത്തിന് ശേഷം ഈ സീസണിൽ ചെൽസിയുടെ മികച്ച പ്രകടനം തുടരുകയാണ്. ഈ ജയത്തോടെ അവർ തൽക്കാലം ലീഗിൽ ഒന്നാമത് എത്തി.
ജോഷ് കിംഗ് നേടിയ ഒരു ഗോൾ വാർ പരിശോധനയിൽ ഫൗളിൻ്റെ പേരിൽ നിഷേധിച്ചത് ഫുൾഹാമിന് തിരിച്ചടിയായി.