മിഡിൽസ്ബ്രോ പരിശീലകൻ വാർനോക്ക് കൊറോണ പോസിറ്റീവ്

- Advertisement -

ചാമ്പ്യൻഷിപ്പ് ക്ലബായ മിഡിൽസ്ബ്രോയുടെ പരിശീലകൻ നീൽ വാർനോക്ക് കൊറോണ പോസിറ്റീവ് ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് വാർനോക്ക് പോസിറ്റീവ് ആയത്‌. കഴിഞ്ഞ ആഴ്ച നടന്ന ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ വാർനോക്ക് ടച്ച് ലൈനിൽ ഉണ്ടായിരുന്നു. വാർനോകിന്റെ ആരോഗ്യ നില തൃപ്തികരമാണ് എന്ന് ക്ലബ് അറിയിച്ചു. അദ്ദേഹം ഇനി നെഗറ്റീവ് ആകുന്നത് വരെ ഐസൊലേഷനിൽ കഴിയും.

കഴിഞ്ഞ സീസൺ പകുതിക്ക് വെച്ച് ജോണതാൻ വൂഡ്ഗേറ്റിനെ പുറത്താക്കിയാണ് വാർനോക്കിനെ മിഡിൽസ്ബ്രോ പരിശീലകനായി എത്തിച്ചത്. 71കാരനായ വാർനോക്ക് കാർഡിഫ് സിറ്റി, ഷെഫീൽഡ് യുണൈറ്റഡ്, ക്രിസ്റ്റൽ പാലസ്, ക്യു പി ആർ എന്നീ ടീമുകളെ ഒക്കെ മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്.

Advertisement