സ്വാൻസിയെ തകർത്ത് ബ്രെന്റ്ഫോർഡ് പ്ലേ ഓഫ് ഫൈനലിൽ

പ്രീമിയർ ലീഗിലേക്ക് അടുത്ത് ബ്രെന്റ്ഫോർഡ്‌. ചാമ്പ്യൻഷിപ്പ് പ്ലേ ഓഫ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ സ്വാൻസി സിറ്റിയെ തകർത്ത് കൊണ്ടാണ് ബ്രെന്റ്ഫോർഡ് വെംബ്ലിയിൽ വെച്ച് നടക്കുന്ന ഫൈനലിന് യോഗ്യത നേടിയത്. സ്വാൻസിയുടെ ഹോം ഗ്രൗണ്ടിൽ വെച്ച് നടന്ന ആദ്യ പാദ മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ എതിരില്ലാത്ത ഒരു ഗോളിന് സ്വാൻസി സിറ്റി തോൽപ്പിച്ചിരുന്നു. എന്നാൽ രണ്ടാം പാദത്തിൽ തിരിച്ച് വരാൻ ബ്രെന്റ്ഫോർഡിനായി.

ബ്രെന്റ്ഫോർഡ് ഇന്ന് 3-1 എന്ന സ്കോറിനാണ് വിജയിച്ചത്. ഇതോടെ 3-2ന്റെ അഗ്രിഗേറ്റ് സ്കോറിൽ ബ്രെന്റ്ഫോർഡ് പ്ലേ ഓഫ് ഫൈനലിൽ എത്തി. ആദ്യ 15 മിനുട്ടിൽ തന്നെ ബ്രെന്റ്ഫോർഡ് ഇന്ന് രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി. 11ആം മിനുട്ടിൽ വാറ്റ്കിൻസ്, 15ആം മിനുട്ടിൽ മാർകോണ്ടസ് എന്നിവരാണ് ഗോളുകൾ നേടിയത്. 46ആം മിനുട്ടിൽ എമ്പുയെമോ മൂന്നാം ഗോളും നേടി.

നാളെ നടക്കുന്ന മറ്റൊരു പ്ലേ ഓഫ് സെമി ഫൈനലിൽ കാർഡിഫ് സിറ്റി ഫുൾഹാമിനെ നേരിടും. ആദ്യപാദത്തിൽ കാർഡിഫിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് ഫുൾഹാം 2-0 എന്ന സ്കോറിന് വിജയിച്ചിരുന്നു.

Previous articleമൂന്നാം ടെസ്റ്റ് റുഥ് സ്ട്രോസ് ഫൗണ്ടേഷനായി സ്വരൂപിച്ചത് £871,221
Next articleതന്നെ ആജീവനാന്തം വിലക്കിയത് എന്തിനാണെന്ന് അറിയില്ലായിരുന്നെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ അസ്ഹറുദ്ധീൻ