16 വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിലേക്ക് ലീഡ്സ് യുണൈറ്റഡ് തിരികെ എത്താൻ ഇനി വേണ്ടത് ഒരു പോയിന്റ് മാത്രം. ഇന്ന് ബാർൺസ്ലിയെ കൂടെ പരാജയപ്പെടുത്തിയതോടെ ലീഡ്സ് പ്രീമിയർ ലീഗിലേക്ക് അത്രയും അടുത്തിരിക്കുകയാൺ. ഇന്ന് 28ആം മിനുട്ടിൽ പിറന്ന സെൽഫ് ഗോളാണ് ലീഡ്സിന് 1-0ന്റെ വിജയം നൽകിയത്. ചാമ്പ്യൻഷിപ്പിൽ ഇപ്പോൾ ഒന്നാമത് നിൽക്കുകയാണ് ലീഡ്സ്.
44മത്സരങ്ങൾ കഴിഞ്ഞപ്പോൾ 87 പോയന്റാണ് ലീഡ്സ് യുണൈറ്റഡിന് ഉള്ളത്. ഇനി ആകെ രണ്ട് റൗണ്ട് മത്സരങ്ങൾ മാത്രമേ ബാക്കിയുള്ളൂ. അതുകൊണ്ട് തന്നെ ആ രണ്ട് മത്സരങ്ങളിൽ ഒരു പോയിന്റ് കൂടെ ലഭിച്ചാൽ തന്നെ ലീഡ്സിന് പ്രൊമോഷൻ ഉറപ്പാകും. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഉള്ളവർക്ക് ചാമ്പ്യൻഷിപ്പിൽ നിന്ന് നേരിട്ട് പ്രീമിയർ ലീഗിൽ എത്താം.
ഇപ്പോൾ മൂന്നാമതുള്ള ബ്രെന്റ്ഫോർഡിന് 81 പോയന്റാണ് ഉള്ളത്. എല്ലാ മത്സരങ്ങളും അവർ ജയിച്ചാലും 87 പോയന്റ് മാത്രമേ ആകു. ബ്രെന്റ്ഫോർഡിനെക്കാൾ മോശമാണ് ലീഡ്സിന്റെ ഗോൾ ഡിഫറൻസ് എന്നതാണ് ഒരു പോയന്റ് കൂടെ വേണം എന്ന ഘട്ടത്തിൽ ലീഡ്സിനെ എത്തിച്ചത്. 2003-04 സീസണിലായിരുന്നു അവസാനമായി ലീഡ് യുണൈറ്റഡ് പ്രീമിയർ ലീഗിൽ കളിച്ചത്.