യൂറോപ്പ ലീഗിലും സാഞ്ചസ് ഇന്റർ മിലാനായി കളിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്സിസ് സാഞ്ചസസിനെ പെട്ടെന്ന് മാഞ്ചസ്റ്ററിലേക്ക് മടങ്ങില്ല. നേരത്തെ ജൂലൈ അവസാനത്തോടെ സാഞ്ചസിനെ തിരിച്ച് യുണൈറ്റഫിലേക്ക് അയക്കാൻ ആയിരുന്നു ഇന്റർ മിലാൻ ആലോചിച്ചിരുന്നത്. എന്നാൽ സാഞ്ചസിന്റെ ഇപ്പോഴത്തെ മികച്ച ഫോം കണക്കിലെടുത്ത് താരത്തെ ക്ലബിൽ കൂടുതൽ സമയം നിലനിർത്താൻ ആണ് ക്ലബ് ഇപ്പോൾ ആലോചിക്കിന്നത്.

ഫുട്ബോൾ പുനരാരംഭിച്ച ശേഷം 5 അസിസ്റ്റും ഒരു ഗോളും നേടാൻ സാഞ്ചസിനായിട്ടുണ്ട്. ഈ ഫോം യൂറോപ്പ ലീഗിലും തങ്ങളെ സഹായിക്കും എന്ന് കോണ്ടെ കരുതുന്നു. അതുകൊണ്ട് യൂറോപ്പ ലീഗും കൂടെ അവസാനിക്കുന്നത് വരെ സാഞ്ചസിനെ നിലനിർത്താൻ ആണ് ഇപ്പോൾ തീരുമാനം. താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കാനും ഇന്റർ മിലാൻ ശ്രമിക്കുന്നുണ്ട്. ഇതിനായി 20 മില്യൺ നൽകാൻ ഇന്റർ മിലാൻ തയ്യാറാണ്. ഈ ഓഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് അംഗീകരിക്കാനാണ് സാധ്യത.