കരീബിയൻ പ്രീമിയർ ലീഗിൽ നിന്ന് ക്രിസ് ഗെയ്ൽ പിന്മാറി

- Advertisement -

ഈ വർഷത്തെ കരീബിയൻ പ്രീമിയർ ലീഗിൽ നിന്ന് പിന്മാറി വെസ്റ്റിൻഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്ൽ. കുടുംബവുമായി കൂടുതൽ സമയം ചിലവഴിക്കുന്നതിന് വേണ്ടിയാണ് താൻ കരീബിയൻ പ്രീമിയർ ലീഗിൽ നിന്ന് പിന്മാറുന്നതെന്ന് താരം അറിയിച്ചിട്ടുണ്ട്. നാളെ കരീബിയൻ പ്രീമിയർ ലീഗിന്റെ താരങ്ങളുടെ ഡ്രാഫ്റ്റ് നടക്കാനിരിക്കെയാണ് താരം പിന്മാറിയത്.

കരീബിയൻ പ്രീമിയർ ലീഗിൽ സെന്റ് ലൂസിയ സൂക്‌സിന്റെ താരമാണ് ക്രിസ് ഗെയ്ൽ. കഴിഞ്ഞ ഏപ്രിലിലാണ് ടീമിന്റെ മാർക്വീ താരമായി ക്രിസ് ഗെയ്‌ലിനെ സെന്റ് ലൂസിയ സ്വന്തമാക്കിയത്. കൊറോണ വൈറസ് ബാധയെ തുടർന്ന് താരം ജമൈക്കയിലായിരുന്നു. ഈ കാലയളവിൽ സെന്റ് കിറ്റ്‌സിൽ ഉള്ള തന്റെ കുടുംബത്തെ കാണാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. കരീബിയൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം കൂടിയാണ് ക്രിസ് ഗെയ്ൽ.

Advertisement