ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പിന്റെ പ്ലേ ഓഫ് സെമി ഫൈനലിൽ ലമ്പാർഡിനും ഡെർബിക്കും ലീഡ്സിനെതിരെ വീണ്ടും തോൽവി. ഡെർബിയുടെ ഗ്രൗണ്ടിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഡെർബി തോറ്റത്. രണ്ടാം പകുതിയിൽ ലീഡ്സ് താരം കെമാർ റൂഫി നേടിയ ഗോളാണ് മത്സരത്തിന്റെ വിധി നിർണ്ണയിച്ചത്. ഈ സീസണിൽ ഇതുവരെ ഡെർബിയും ലീഡ്സും തമ്മിൽ ഇതുവരെ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോൾ ഒരു തവണ പോലും ജയിക്കാൻ ലമ്പാർഡിനും ഡെർബിക്കും സാധിച്ചിരുന്നില്ല.
മത്സരത്തിൽ ലീഡ്സ് ഒരു ഗോളിന് ജയിച്ചെങ്കിലും ഡെർബിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി റഫറി മാറ്റി വിളിച്ചതും ഡെർബിക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിൽക്കുമ്പോഴാണ് റഫറി ഡെർബിക്ക് അനുകൂലമായി പെനാൽറ്റി വിളിച്ചത്. എന്നാൽ തുടർന്ന് റഫറി ലൈൻ റഫറിയുമായി സംസാരിക്കുകയും ഡെർബിക്ക് അനുകൂലമായി അനുവദിച്ച പെനാൽറ്റി നിഷേധിക്കുകയും ചെയ്തു. അടുത്ത ബുധനാഴ്ച ലീഡ്സിന്റെ ഗ്രൗണ്ടിലാണ് ലീഡ്സും ഡെർബിയും തമ്മിലുള്ള രണ്ടാം പാദ മത്സരം