നെയ്മർ തിളക്കത്തിൽ പി എസ് ജിക്ക് വിജയം

- Advertisement -

ലീഗിലെ ദയനീയ ഫോമിൽ നിന്ന് പി എസ് ജിക്ക് ചെറിയ ആശ്വാസം. മൂന്ന് മത്സരങ്ങൾക്ക് ശേഷം ഒരു മത്സരം പി എസ് ജി വിജയിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ആംഗേർസിനെയാണ് പി എസ് ജി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പി എസ് ജിയുടെ വിജയം. പി എസ് ജിയുടെ രണ്ട് ഗോളുകളുടെയും ക്രെഡിറ്റ് നെയ്മറിനായിരുന്നു. ഇരുപതാം മിനുട്ടിൽ ആദ്യ ഗോൾ നേടിയ നെയ്മർ, 58ആം മിനുട്ടിൽ ഡി മറിയക്ക് വേണ്ടി ഗോൾ ഒരുക്കുകയും ചെയ്തു.

രണ്ടാം പകുതിയുടെ അവസാനം മാർകിനസ് ചുവപ്പ് കണ്ട് പുറത്തായതോടെ പി എസ് ജി ഒന്ന് വിറച്ചു. ഉടൻ തന്നെ ആംഗേർസ് തങ്ങളുടെ ഗോളും കണ്ടെത്തി. കളി 2-1 എന്ന് ആയതോടെ പി എസ് ജി സമ്മർദ്ദത്തിൽ ആയി എങ്കിലും കഷ്ടപെട്ട് വിജയം സ്വന്തമാക്കാൻ പി എസ് ജിക്ക് ആയി. ഇതോടെ 36 മത്സരങ്ങളിൽ നിന്ന് പി എസ് ജിക്ക് 88 പോയന്റായി. ഇനി രണ്ട് മത്സരങ്ങൾ കൂടെ ലീഗിൽ ബാക്കിയുണ്ട്‌.

Advertisement