ഫിയറൊന്റീനയെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷ കാത്ത് മിലാൻ

- Advertisement -

ടോപ് 4ൽ എത്താമെന്ന പ്രതീക്ഷ നിലനിർത്തി കൊണ്ട് എ സി മിലാന് വിജയം. ഇന്ന് സീരി എയിൽ നടന്ന മത്സരത്തിൽ ഫിയൊറെന്റീനയെ ആണ് മിലാൻ തോൽപ്പിച്ചത്. എവേ മത്സരത്തിൽ ഏക ഗോളിനായിരുന്നു മിലാന്റെ വിജയം. കളിയുടെ 34ആം മിനുട്ടിൽ ഹകൻ ചാഹനൊംഗുലുവാണ് മിലാനായി ഗോൾ നേടിയത്. ഇന്ന് വിജയിച്ച മിലാൻ ഇന്ററിന് തൊട്ടു പിറകിൽ എത്തി.

നാലാം സ്ഥാനത്തുള്ള ഇന്റർ മിലാന് 63 പോയന്റാണ് ഉള്ളത്. എ സി മിലാന് ഇന്നത്തെ ജയത്തോടെ 62 പോയന്റും. എന്നാൽ ഇന്റർ മിലാൻ ഒരു മത്സരം കുറവാണ് കളിച്ചത്. ഇനി രണ്ട് മത്സരം മാത്രമേ എ സി മിലാന് ലീഗിൽ ബാക്കിയുള്ളൂ. യുവന്റസ്, നാപോളി, അറ്റലാന്റ, ഇന്റർ മിലാൻ എന്നിവരാണ് ഇപ്പോൾ ലീഗിൽ ആദ്യ നാലിൽ ഉള്ളത്.

Advertisement