അയർലണ്ട് പരിശീലകനായിരുന്ന മൈക്കിൽ ഒനിൽ ഇനി സ്റ്റോക്ക് സിറ്റിയുടെ പരിശീലകൻ. ഇംഗ്ലീഷ് ക്ലബായ സ്റ്റോക്ക് സിറ്റിയുമായി ഒനീൽ കരാറിൽ എത്തിയതായാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അയർലണ്ട് ഫുട്ബോൾ അസോസിയേഷനുമായി ഒനിൽ ചർച്ച ചെയ്ത ശേഷം ആണ് സ്റ്റോക്കിന്റെ പരിശീലകനാവാൻ തീരുമാനിച്ചത്. 4 വർഷത്തെ കരാർ ആകും അദ്ദേഹം ക്ലബുമായി ഒപ്പുവെക്കുക.
അയർലണ്ടിന്റെ അടുത്ത രണ്ട് യൂറോ യോഗ്യതാ മത്സരങ്ങൾ കൂടെ കഴിഞ്ഞാകും ഒനിൽ അയർലണ്ടിന്റെ ചുമതലയേൽക്കുക. അയർലണ്ടിനെ 129ആം റാങ്കിൽ നിന്ന് 29ആം റാങ്കിലേക്ക് എത്തിച്ച കോച്ചാണ് ഒനിൽ. 2016ൽ ആദ്യമായി നോർത്തേൺ അയർലണ്ടിനെ യൂറോ കപ്പിൽ എത്തിക്കാൻ ഒനിലിനായിരുന്നു. ആ യൂറോയിൽ പ്രീക്വാർട്ടറിൽ എത്താനും അയർലണ്ടിനായിരുന്നു.