മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ഷെൽഫീൽഡ് വെനസ്ഡെയുടെ പരിശീലകൻ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരമായ സ്റ്റീവ് ബ്രൂസിന് പുതിയ ചുമതല. ചാമ്പ്യൻഷിപ്പ് ക്ലബായ ഷെഫീൽഡ് വെനസ്ഡേയുടെ പരിശീലകനായാണ് സ്റ്റീവ് ബ്രൂസ് നിയമിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ലയുടെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ശേഷം ബ്രൂസ് ഒരു ചുമതലയും ഏറ്റെടുത്തിരുന്നില്ല. ഡിസംബറിൽ ജോസ് ലുഹുകേയെ പുറത്താക്കിയ ശേഷം പുതിയ പരിശീലകനെ ഇതുവരെ ഷെഫീൽഡ് വെനസ്ഡേ നിയമിച്ചിരുന്നില്ല.

താൽക്കാലിക പരിശീലകനായ ലീ ബുള്ളൻ ആയിരുന്നു വെനസ്ഡേയെ പരിശീലിപ്പിച്ചിരുന്നത്. ലീയുടെ കീഴിൽ നല്ല പ്രകടനമാണ് ടീം നടത്തിയത് എങ്കിലും പുതിയ പരിശീലകനെ കൊണ്ടു വരാൻ തന്നെ ക്ലബ് തീരുമാനിച്ചു. ഫെബ്രുവരി 1 മുതൽ ആകും ബ്രൂസ് ടീമിന്റെ ചുമതലയേൽക്കുക. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ബ്രൂസ് ഹൾ സിറ്റി, ഷെഫീൽഡ് യുണൈറ്റഡ്‌ തുടങ്ങി നിരവധി ക്ലബുകളുടെ പരിശീലകനായിട്ടുണ്ട്.