ബോൾട്ടൺ ക്ലബ് വിൽക്കാൻ ധാരണയായി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് ചാമ്പ്യൻസ്ഷിപ്പ് ക്ലബായ ബോൾട്ടൺ വാണ്ടറേഴ്സ് വിൽക്കൻ ധാരണയായി. മുൻ വാറ്റ്ഫോർഡ് ഉടമയായ ലോറൻസ് ബസീനിയാണ് ബോൾട്ടൺ വാങ്ങുന്നത്. എഫ് എയുടെ അംഗീകാരം കിട്ടിയാൽ സാങ്കേതിക നടപടികൾ പൂർത്തിയാകും. അവസാന കുറച്ചു കാലങ്ങളായി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ബോൾട്ടൺ ഉണ്ടായിരുന്നത്.

താരങ്ങൾക്കും സ്റ്റാഫുകൾക്കും ശമ്പളം വരെ നൽകാൻ ബോൾട്ടണ് ആയിരുന്നില്ല. അടുത്തിടെ 48 മണിക്കൂറോളം ബോൾട്ടൺ താരങ്ങൾ ശമ്പളത്തിനായി സമരം വരെ നടത്തിയിരുന്നു. അതു മാത്രമല്ല ക്ലബിന്റെ സ്റ്റേഡിയവും അടച്ചു പൂട്ടുന്ന അവസ്ഥയിലാണ്. ക്ലബിന്റെ ഇപ്പോഴത്തെ ഉടമ സ്റ്റേഡിയം പണയത്തിൽ വെച്ച് ലോൺ എടുത്തതായിരുന്നു സ്റ്റേഡിയത്തിലെ പ്രതിസന്ധിയുടെ കാരണം.

കളത്തിലും ബോൾട്ടണ് നല്ല കാലമല്ല. അവസാന ആറു മത്സരങ്ങളിൽ അഞ്ചും തോറ്റു നിൽക്കുജയാണ് ബോൾട്ടൺ. പുതിയ ഉടമയെങ്കിലും ക്ലബിനെ രക്ഷിക്കുമെന്നാണ് ആരാധകർ കരുതുന്നത്.