ക്യാപ്റ്റന്റെ കരാർ പുതുക്കി ഈസ്റ്റ് ബംഗാൾ

- Advertisement -

ഈസ്റ്റ് ബംഗാൾ ക്യാപ്റ്റൻ ലാൽറണ്ടിക റാൾട്ടെ തന്റെ കരാർ പുതുക്കി. രണ്ട് വർഷത്തേക്കുള്ള പുതിയ കരാറാണ് ക്യാപ്റ്റൻ ഡിക ഇന്നലെ ഒപ്പിവെച്ചത്‌ കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനായി തകർപ്പൻ പ്രകടനമായിരുന്നു ഡിക കാഴ്ചവെച്ചത്.

26കാരനായ റാൾട്ടെ 2018 തുടക്കത്തിലായിരുന്നു ഈസ്റ്റ് ബംഗാളിലേക്ക് ഡിക തിരിച്ചെത്തിയത്. അത്ലറ്റിക്കോ കൊൽക്കത്തയ്ക്കും മുംബൈ സിറ്റിക്കും വേണ്ടി മുമ്പ് ഐ എസ് എൽ സീസണുകളിൽ റാൾട്ടെ ഇറങ്ങിയിട്ടുണ്ട്. മിസോറാം താരമായ റാൾട്ടെ മുഹമ്മദൻസ്, ചർച്ചിൽ ബ്രദേഴ്സ് ക്ലബുകളിലും കളിച്ചിട്ടുണ്ട്.

Advertisement