ബിയേൽസ ലീഡ്സിൽ തന്നെ തുടരും

- Advertisement -

അർജന്റീനൻ പരിശീലകൻ മാർസെലോ ബിയേൽസ ലീഡ്സ് പരിശീലക സ്ഥാനത്ത് തുടരും. ചാംപ്യൻഷിപ് പ്ലെ ഓഫിൽ ഡർബിയോട് തോറ്റ് പുറത്തായതോടെ അദ്ദേഹം ക്ലബ്ബ് വിടുമെന്ന് സൂചനകൾ വന്നിരുന്നെങ്കിലും ബിയേൽസ തുടരുമെന്ന് ലീഡ്സ് ഔദ്യോഗികമായി അറിയിച്ചു.

ചാമ്പ്യൻഷിപ്പിൽ മികച്ച തുടക്കം നേടിയെങ്കിലും അവസാനത്തോട് അടുത്തപ്പോൾ ലീഡ്സ് ഫോം നഷ്ടലെടുത്തിയിരുന്നു. ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്ത് മാത്രം ഫിനിഷ് ചെയ്ത അവർ പ്രീമിയർ ലീഗിലേക് തിരിച്ചെത്താനുള്ള അവസരം നഷ്ടപ്പെടുത്തി. മികച്ച ശൈലിയുടെ പേരിൽ ഏറെ പ്രശസ്തനായ ബിയേൽസ പക്ഷെ ഫ്രാങ്ക് ലംപാർഡിന്റെ ഡർബിയുടെ തന്ത്രങ്ങൾ ചോർത്താൻ ചാരനെ അയച്ചത് ഏറെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. മുൻ അർജന്റീന ദേശീയ ടീം പരിശീലകൻ കൂടിയാണ് ബിയേൽസ.

Advertisement