ഡിഫൻസിന് കരുത്ത് കൂട്ടാൻ ബ്രസീലിയൻ സെന്റർ ബാക്ക് അത്ലറ്റിക്കോ മാഡ്രിഡിൽ

- Advertisement -

ഗോഡിൻ പോയതോടെ ദുർബലമാകുന്ന അത്ലറ്റിക്കോ മാഡ്രിഡ് ഡിഫൻസ് ശക്തമാക്കാൻ ആദ്യ സൈനിംഗ് പൂർത്തിയാക്കി മാഡ്രിഡ് ക്ലബ്. എഫ് സി പോർട്ടോയുടെ സെന്റർ ബാക്കായ ഫെലിപ്പെ അഗസ്റ്റോ ആണ് അത്ലറ്റിക്കോ മാഡ്രിഡുമായി കരാർ ഒപ്പുവെച്ചത്. മൂന്നു വർഷത്തേക്ക് കരാർ ഒപ്പുവെച്ചതായി ഇരു ക്ലബുകളും അറിയിച്ചു.

20 മില്യണോളമാണ് ഫെലിപ്പെക്കു വേണ്ടി അത്ലറ്റിക്കോ മാഡ്രിഡ് ചിലവഴിക്കുന്നത്. 30കാരനായ ഫെലിപ്പെ സെന്റർ ബാക്കിനൊപ്പം ഫുൾ ബാക്ക് പൊസിഷനിലും കളിക്കാൻ ആകുന്ന താരമാണ്. പോർട്ടോയുടെ ക്യാപ്റ്റൻ ആംബാൻഡും താരം അണിഞ്ഞിട്ടുണ്ട്. മുമ്പ് ബ്രസീലിൽ കൊറിയന്തസിന്റെ കളിക്കാരനായിരുന്നു. അവർക്ക് ഒപ്പം 2012ൽ ക്ലബ് ലോകകപ്പ് നേടിയിരുന്നു.

Advertisement